KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് LDF സ്ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാൻ പണം നൽകിയ കുടുംബത്തിന് നേരെ ലീഗ് ആക്രമണം

.

കോഴിക്കോട് പുതുപ്പാടിയിലെ ലീഗ് ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. 9 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെയക്കാനുള പണം നൽകിയ കുടുംബത്തിന് നേരെയാണ് മുസ്‌ലിം ലീഗ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. പുതുപ്പാടി മലപുറം മുതിരപറമ്പത്ത്‌ സയ്യിദ്‌ സെയ്‌ഫുദ്ദീൻ തങ്ങളുടെ വീടാണ് ലീഗ് പ്രവർത്തകർ ആക്രമിച്ചത്.

 

എൽഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്‌ക്കാനുളള പണം നൽകിയത്‌ സയ്യിദ്‌ സെയ്‌ഫുദ്ദീൻ തങ്ങളുടെ കുടുംബത്തിലാണ് നിന്നാണ്. തെരെഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി നടന്ന ആഹ്ലാദ പ്രകടനത്തിലാണ് ലീഗ് പ്രവർത്തകർ വീട്ടിലേക്ക്‌ സ്‌ഫോടന വസ്‌തു എറിഞ്ഞത്. ഇത്‌ ചോദ്യം ചെയ്‌തതിനെ തുടർന്നാണ്‌ സയ്യിദ്‌ സെയ്‌ഫുദ്ദീൻ തങ്ങളെയും കുടുബത്തെയും ലീഗുകാർ ആക്രമിക്കുന്നത്.

Advertisements
Share news