പയ്യോളി തച്ചൻകുന്ന് കോഴിപ്പറമ്പത്ത് ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു
.
പയ്യോളി തച്ചൻകുന്ന് കോഴിപ്പറമ്പത്ത് ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു. കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു. റഹ്മാനിയ കോളജ് മുൻ പ്രിൻസിപ്പൽ കെ. പി ആഷിക് മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡണ്ട് മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ. പി അബ്ദുറഹ്മാൻ, സിദ്ധീഖ് എ.കെ, ലത്തീഫ് ടി. സി, കുഞ്ഞമ്മദ് ചാവട്ട്, അബ്ദുള്ള കെ. പി എന്നിവർ സംസാരിച്ചു. കെ പി അബ്ദുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ പരസ്പര ആശയ വിനിമയങ്ങളും, കലാപരിപാടികളും നടന്നു.



