രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ 500 കോടിയുടെ ഭൂമി കുംഭകോണം: പ്രതിരോധിക്കാന്‍ തയ്യാറാകാതെ മുതിര്‍ന്ന നേതാക്കള്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ 500 കോടിയുടെ ഭൂമി കുംഭകോണം വിവാദത്തിൽ പ്രതിരോധം തീർക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാതെ മാറിനിൽക്കുന്നതായി റിപ്പോർട്ട്. ഇത് ബിജെപിയില്‍ വലിയ ആഭ്യന്തര പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.

വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ ന്യായീകരിച്ച് രംഗത്ത് വന്നത് എസ്. സുരേഷ് മാത്രമാണ്. എന്നാൽ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളൊന്നും രാജീവിനെ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ തയ്യാറായില്ല.

മുതിർന്ന നേതാക്കളെ രാജീവ് ചന്ദ്രശേഖർ തുടർച്ചയായി അവഗണിച്ചിരുന്നു എന്നതാണ് ഈ പ്രതിരോധമില്ലായ്മയുടെ പ്രധാന കാരണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, കഴിഞ്ഞ നേതൃയോഗത്തിലും രാജീവിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മുരളീധരനും സുരേന്ദ്രനും നേരത്തെ നടന്ന സെക്രട്ടറിയേറ്റ് ഉപരോധം ബഹിഷ്‌ക്കരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ, ഭൂമി കുംഭകോണ വിഷയം കോർ കമ്മിറ്റിയിൽ ഉന്നയിക്കുമെന്നും സൂചനയുണ്ട്.




