KOYILANDY DIARY.COM

The Perfect News Portal

ഒക്ടോബർ 29ന് സംസ്ഥാനത്ത് UDSF വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒക്ടോബർ 29ന് UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും ജില്ല ആസ്ഥാനങ്ങളിൽ പ്രതിഷേധവും നടക്കും. നാളെ ജില്ലകളിൽ അടിയന്തര UDSF യോഗം നടക്കും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന UDSF യോഗത്തിലാണ് തീരുമാനം.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ സിപിഐയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. അതിനിടെ സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നു, എന്നാല്‍ ഇതും വിഫലമായി.

Share news