അയൽകൂട്ട സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സൗത്ത് cds അയൽകൂട്ട സമാപനം സംഘടിപ്പിച്ചു. 31-ാം വാർഡിൽ കോതമംഗലംജി എൽ പി സ്കൂളിൽ വച്ച് നട മാറ്റൊലി ചലനം മെൻ്റർഷിപ്പ് അയൽ കൂട്ട സംഗമം വാർഡ് കൗൺസിലർ ദൃശ്യയുടെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
.

.
ശുചിത്വഭവനം ഒന്നാം സ്ഥാനം നേടിയ ശുഭ പ്രദീപൻ, കളരിപയറ്റ് മത്സരങ്ങളിൽ വൈറലായ സായന്ത്, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ അഡ്മിഷൻ നേടിയ ഹരിനന്ദ എന്നിവർക്ക് അനുമോദനം നൽകി. ചലനം മെൻ്റർ ഷീല വേണുഗോപാൽ ആ മുഖഭാഷണം നടത്തി.
.
ഷീജ (ഐ.ആർ.ജി) അമിത എസ്.എസ് (കമ്മ്യൂണിറ്റി കൗൺസിലർ), എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും ads സെക്രട്ടറി പ്രീതി. കെ നന്ദിയും പറഞ്ഞു.
