കാടിനെ തൊട്ടറിഞ്ഞ് നമ്പ്രത്ത്കര യു പി സ്കൂൾ വിദ്യാർത്ഥികൾ

.
കൊയിലാണ്ടി: കാടിനെ തൊട്ടറിഞ്ഞ് കൊണ്ട് നമ്പ്രത്ത്കര യു പി സ്കൂൾ വിദ്യാർത്ഥികൾ ഈങ്ങാപ്പുഴ കാക്കവയൽ വനപർവ്വത്തിലേക്ക് നടത്തിയ വനയാത്ര വേറിട്ട അനുഭവമായി. കേരള വനം വന്യജീവി വകുപ്പിലെ സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ വിഭാഗം കാക്കവയൽ വനപർവ്വം ജൈവവൈവിധ്യ ഉദ്യാനത്തിൽ വെച്ച് സംഘടിപ്പിച്ച ഏകദിന പ്രകൃതി ക്യാമ്പ് സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എ. പി ഇംത്യാസ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വബീഷ് എം, സുരേഷ് എന്നിവർ കാടറിവ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രധാനാധ്യാപിക സുഗന്ധി ടി പി, അധ്യാപകരായ സുജില പി.എം, ബിജിനി വി.ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

