KOYILANDY DIARY.COM

The Perfect News Portal

13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വോളിബോൾ താരമായ മുഹമ്മദ് സഹീർ യൂസഫ് (22) ആണ് അറസ്റ്റിലായത്. ചാറ്റു വഴി പ്രണയം നടിച്ച് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ സൈബർ സെല്ലിൻ്റെയും, നിരവധി സിസിടിവിയുടെയും പരിശോധനയിലാണ് കണ്ടെത്തിയത്.
വടകര Dysp ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി സി. ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്. ഐ. ബിജു RC, ASI വിജു വാണിയംകുളം, ശോഭ – TP എസ്. സി.പി.ഒ മാരായ നിഖിൽ, പ്രവീൺ കുമാർ, ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Share news