KOYILANDY DIARY.COM

The Perfect News Portal

സിനിമകളില്‍ മുസ്ലിംകളെ മോശമായി ചിത്രീകരിച്ചു; നടൻ വിജയ്‌ക്കെതിരെ ഫത്‌‌വയുമായി മുസ്ലിം നേതാവ്

തമിഴ്നാട്ടിലെ നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌ക്കെതിരെ ഫത്‌‌വയുമായി മുസ്ലിം നേതാവ്. ഓള്‍ ഇന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ആണ് ഫത്‌‌വ പുറപ്പെടുവിച്ചത്. തമിഴ്നാട് വിജയ് കാര്‍ത്തിക് (ടി വി കെ) പാര്‍ട്ടിയുടെ പ്രസിഡണ്ട് ആണ് വിജയ്.

വിജയ് തന്റെ സിനിമകളില്‍ മുസ്ലിംകളെ മോശമായി ചിത്രീകരിച്ചുവെന്നും ചൂതാട്ടത്തിലും മദ്യ ഉപഭോഗത്തിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചെന്നും റസ്വി ആരോപിച്ചു. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മുസ്ലിംകളുമായി സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്തുകയാണ്. എന്നാൽ, തന്റെ സിനിമകളില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവരായി മുസ്ലിംകളെ നെഗറ്റീവ് രീതിയില്‍ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്.

 

ഇതെല്ലാം കാരണം തമിഴ്നാട്ടിലെ സുന്നി മുസ്ലിംകള്‍ അദ്ദേഹത്തോട് ദേഷ്യത്തിലാണ്. അവര്‍ ഒരു ഫത്‌‌വ ആവശ്യപ്പെട്ടു. അതിനാലാണ് ഫത്‌‌വ നൽകിയത്. മുസ്ലിംകള്‍ വിജയ്‌ക്കൊപ്പം നില്‍ക്കരുതെന്ന് പരാമര്‍ശിക്കുന്നതാണ് ഫത്‌‌വയെന്നും മൗലാന റസ്വി ബറേല്‍വി പറഞ്ഞു. അടുത്തിടെ, വഖഫ് (ഭേദഗതി) നിയമത്തെ ചോദ്യം ചെയ്ത് വിജയ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

Advertisements
Share news