KOYILANDY DIARY.COM

The Perfect News Portal

സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട്: സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. നരിക്കുനി സ്വദേശി വെള്ളാരൻ കണ്ടി വീട്ടിൽ ദൻഷിത്ത് (19), മടവൂർ കുരിക്കത്തൂർ അഭിൻ (20) എന്നിവരെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഫിബ്രവരി 20ന് കുന്ദമംഗലം ചേരിഞ്ചാലിലുള്ള HD മാർക്കറ്റിംഗ് സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും 18000 രൂപ  പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
മുണ്ടിക്കൽ താഴം സ്വദേശിയായ ജൂബിലിഷ് കുമാറിന്റെതാണ് സ്കൂട്ടർ. തുടർന്ന് കുന്ദമംഗലം പോലീസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ CCTV ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കുന്ദമംഗലം SI നിധിൻ്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Share news
error: Content is protected !!