KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിനു സമീപം കനകാലയത്തിൽ കെ. പി. ജോതിറാം  (74) നിര്യാതനായി

കൊയിലാണ്ടി: സ്റ്റേഡിയത്തിന് കിഴക്കുവശം കനകാലയത്തിൽ പരേതരായ സി.കെ. ഗോവിന്ദൻ്റെയും ടി. പി. കനകത്തിൻ്റെയും മകൻ കെ. പി. ജോതിറാം  (74) നിര്യാതനായി. (റിട്ട. പ്രിൻസിപ്പൽ/സൂപ്രണ്ട്, കേരള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊയിലാണ്ടി, കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോൾ ക്ലബ്ബായ് ചിൽഡ്രൻസ് ടീമിന്റെയും, വൈറ്റ് നയൻസ് ടീമിന്റെയും കളിക്കാരനും ടൂർണമെന്റ് സംഘാടകനുമായിരുന്നു. ഭാര്യ: എം. സുചിത്ര, മക്കൾ: ഐശ്വര്യ, അനശ്വര (വിപ്രോ  ബംഗ്ളൂരു).
.
.
സഹോദരങ്ങൾ: ഉഷ കെ.പി (കുറ്റ്യാടി), വിമല കെ. പി (ടെമ്പിൾഗേറ്റ്), നിർമല കെ. പി (കോഴിക്കോട്), സേതുറാം കെ. പി, ആത്മറാം കെ. പി ചെന്നൈ (ഗോൾകീപ്പർ), ഹരിറാം കെ പി,  സുധ കെ.പി (കോഴിക്കോട്), പരേതരായ വിജയലക്ഷ്മി, ജയറാം കെ. പി, രാജാറാം കെ. പി. സംസ്ക്കാരം: ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കൊയിലാണ്ടി കനകാലയം വീട്ടുവളപ്പിൽ.
Share news