കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കൂത്തം വള്ളി ചിത്രൻ (57) ആണ് മത്സ്യ ബന്ധനം കഴിഞ്ഞു വരുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണമടയുകയും ചെയ്തു. ശവസംസ്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

അച്ഛൻ പരേതനായ ജനാർദ്ദനൻ. അമ്മ: മാലതി. ഭാര്യ: ശാലിനി. മക്കൾ: മഞ്ജു (ചിപ്പി) ദിവ്യ. മരുമക്കൾ: ശിബി (പയ്യോളി), സുധീഷ് (ഇരിട്ടി). സഹോദരങ്ങൾ: രമേശൻ, സുരേന്ദ്രൻ (മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു ഏരിയാ കമ്മിറ്റി, സിപിഐ(എം) സിവിൽ ബ്രാഞ്ച് അംഗം) ,ആശാലത, നിഷ (സിപിഐഎം സിവിൽ ബ്രാഞ്ച് അംഗം).
