KOYILANDY DIARY

The Perfect News Portal

നിവിന്‍ പോളിയെ നായകനാക്കി സിനിമയെടുക്കാന്‍ അല്‍പ്പം ടെന്‍ഷനുണ്ടെന്ന് ഗീതുമോഹന്‍ദാസ്

നിവിന്‍ പോളിയെ നായകനാക്കി സിനിമയെടുക്കാന്‍ അല്‍പ്പം ടെന്‍ഷനുണ്ടെന്ന് ഗീതുമോഹന്‍ദാസ്. നിവിന് ഒരു താരപദവിയുണ്ട്. ക്യാരക്ടറിന് ഏറ്റവും അനുയോജ്യനായ നടന്‍ എന്ന് തോന്നിയതിനാലാണ് താന്‍ സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയിലേയ്ക്ക് നിവിന്‍ പോളിയെ തെരഞ്ഞെടുത്തതെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു.

നിവിന് ധാരാളം ആരാധകരുണ്ട്. അവരെയൊക്കെ തൃപ്തിപ്പെടുത്തുന്ന സിനിമയാകണം മൂത്തോന്‍ എന്നാണ് തന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ ടെന്‍ഷന്‍ ചെറുതൊന്നുമല്ലെന്നും ഗീതു വിശദീകരിക്കുന്നു. മൂത്തോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇത്രയും വൈറലാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് കുറച്ച്‌ അധികം ലൈക്കും കമന്റ്സും കിട്ടുമെന്ന ആഗ്രഹത്തോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കിട്ടിയ സ്വീകാര്യത ഞെട്ടിക്കുന്നതായിരുന്നുവെന്നും ഈ സ്വീകാര്യത സിനിമയ്ക്കും ഉണ്ടാകട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും ഗീതു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *