KOYILANDY DIARY

The Perfect News Portal

പെട്രോള്‍ പമ്പുടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തിങ്കളാഴ്ച പെട്രോള്‍ പമ്പുടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്. പുതുതായി പെട്രോള്‍ പമ്ബുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കാണ് ഉദ്ദേശിച്ചിരുന്നത്.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതിയ പമ്പുകള്‍ക്കുള്ള എന്‍ ഒ സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ സൃഷ്ടിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഏകജാലക സംവിധാനത്തിനുള്ള ഉത്തരവ് 2014 ഒക്ടൊബര്‍ 28ന് വന്നതിന് ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍ ഒ സികള്‍ റദ്ദാക്കുക, ക്രമക്കേടുകള്‍ അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുക എന്നീ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടാണ് തിങ്കളാഴ്ച സമരം നടത്താന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *