KOYILANDY DIARY.COM

The Perfect News Portal

കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് (86) നിര്യാതനായി

കൊളച്ചേരി: കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് (86) അന്തരിച്ചു.  കണ്ണാടിപ്പറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയിൽകാവ്, മാവിലാകാവ്, പടുവിലാക്കാവ്, കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി ക്ഷേത്രം , ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നണിയൂർ ദുർഗ്ഗ ഭഗവതി ക്ഷേത്രം , പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം തുടങ്ങി മലബാറിലെ 600 ലധികം ക്ഷേത്രങ്ങൾ, കാവുകൾ എന്നിവയുടെ തന്ത്രിസ്ഥാനം വഹിച്ചിരുന്നു.
.
.
ഭാര്യ: വരിക്കേട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തർജനം. മക്കൾ: സന്ധ്യ, കരുമാരത്തില്ലത്ത് ശങ്കരനാരായണൻ നമ്പൂതിരി, സ്മിത, പരേതയായ സബിത. മരുമക്കൾ: തിരുത്തു മുക്കു മന വാസുദേവൻ നമ്പൂതിരി (ഷോർണൂർ), പഴയിടത്ത് മന പുരുഷോത്തമൻ നമ്പൂതിരി (തൃശൂർ), പട്ടത്ത് മന വിനോദ് ഭട്ടത്തിരി (കോട്ടക്കൽ).
Share news