KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം കൈമാറി ശ്രീചിത്ര സ്റ്റാഫ് യൂണിയൻ

വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി ശ്രീചിത്ര സ്റ്റാഫ് യൂണിയൻ. ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി സ്റ്റാഫ് യൂണിയൻ വയനാട് ദുരിതാശ്വാസനിധിയിലേക്ക് 111111 രൂപാ മുഖ്യമന്ത്രിയുടെ സി എം ഡി ആർ എഫ് ഫണ്ടിലേക്ക് കൈമാറി.

 

 

ജീവനക്കാർ നൽകിയതും ഓണാഘോഷ ചെലവ് ചുരുക്കിയ തുകയുടെ ചെക്ക് ജനറൽ സെക്രട്ടറി കെ വി മനോജ് കുമാർ മുഖ്യമന്ത്രിക്ക് കൈമാറി. യൂണിയൻ ഭാരവാഹികളായ എം റ്റി അരുൺ, എസ് ജ്യോതിലക്ഷ്മി, ജി നന്ദകുമാർ, ആർ മഹേഷ്, കുമാരി കല, ബി ശ്രീകുമാർ, മഹേഷ് പി നായർ, ബി സുമേഷ്, വി മഞ്ചു എന്നിവർ പങ്കെടുത്തു.

Share news
error: Content is protected !!