കൊയിലാണ്ടി: കർഷക സംഘം കൊയിലാണ്ടി ഏരിയാ കൺവൻഷൻ കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ. ബാബു സ്വാഗതം പറഞ്ഞു.