KOYILANDY DIARY.COM

The Perfect News Portal

വായ്പ്പത്തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

വായ്പ്പത്തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായിൽ ഭൂമി വില കൂട്ടിക്കാണിച്ച് വായ്പ്പ എടുത്തുവെന്നാണ് കേസ്. വായ്പയെടുത്ത ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസിൽ പ്രതികളാണ്. ഓവർ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാൻ ഹാജരാക്കിയ കരാർ വ്യാജമെന്നും വിജിലൻസ് അറിയിച്ചു.

Share news
error: Content is protected !!