അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും; മുഖ്യമന്ത്രി
        അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അര്‍ജുന്റെ കുടുംബത്തിന് കൈമാറിയത്. അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും. ഷിരൂരിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കര്‍ണാടക മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയിലും അര്‍ജുനായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായവരെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അര്‍ജുന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രി അര്‍ജുന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. അതിന്റെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ കത്ത് ജില്ല കളക്ടര്‍ വീട്ടില്‍ എത്തിച്ചത്.



                        
