KOYILANDY DIARY

The Perfect News Portal

രംഗൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വിശാല്‍ ഭരദ്വാജയുടെ രംഗൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കങ്കണ റണാവത്ത്, സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗം.

രംഗൂണിലൂടെ വ്യത്യസ്തമാര്‍ന്ന അഭിനയമാണ് കങ്കണ കാഴ്ച്ചവെച്ചിരിക്കുന്നുതന്. സെയ്ഫും ഷാഹിദുമായുള്ള കങ്കണയുടെ ലിപ് ലോക്കും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഭരദ്വാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗൂണ്‍. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് വിശാല്‍ ചിത്രമൊരുക്കിയിരിക്കുന്നത്. യുദ്ധപശ്ചാത്തലത്തിനൊപ്പം ഒരു ത്രികോണ പ്രണയകഥയും രംഗൂണ്‍ പറയുന്നു.

രംഗൂണിന് മുമ്ബ് വിശാലിന്റെ കാമിനിയിലും ഹൈദറിലും ഷാഹിദ് അഭിനയിച്ചിട്ടുണ്ട.് വിശാലിന്റെ ഓംകാരയില്‍ സെയ്ഫും വേഷമിട്ടിട്ടുണ്ട്. കങ്കണ ആദ്യമായാണ് രംഗൂണിലൂടെ വിശാല്‍ ചിത്രത്തിലെത്തുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *