KOYILANDY DIARY

The Perfect News Portal

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും കോളിവുഡിലേക്ക്

ഒ.കെ കണ്‍മണി എന്ന മണിരത്നം ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും കോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. നവാഗതനായ റ കാര്‍ത്തിക്കിന്റെ ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നും അറിയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതൊരു റൊമാന്റിക്ക് എന്റര്‍ടെയ്നറായ റോഡ് മൂവിയാണ്.

ദുല്‍ഖറിന്റെ ഡയിറ്റ് ലഭിച്ചതിനു ശേഷം ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ മൂന്നു നായികമാരാണ് താരത്തിന്. അതാരൊക്കെ ആണെന്ന് തീരുമാനിച്ചിട്ടില്ല. എന്നെ നോക്കി പായും തോട്ട ഫെയിം മേഘാ ആകാശ്,​ ഒരു നാള്‍ കൂത്ത് ഫെയിം നിവേദ പെതുരാജ് എന്നിവരെയാണ് നായികമാരായി പരിഗണിക്കുന്നത്. ഇപ്പോള്‍ പ്രീ- പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *