KOYILANDY DIARY.COM

The Perfect News Portal

18 വയസ് വരെയുള്ളവര്‍ക്ക് ഒപി ടിക്കറ്റ് സൗജന്യം

കോഴിക്കോട്: ചികില്‍സകള്‍ സൗജന്യമാക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നു. 18 വയസ് വരെയുള്ളവര്‍ക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കാനാണ് പുതിയ തീരുമാനം. നേരത്തെ ആരംഭിച്ച പദ്ധതിക്ക് ഫണ്ട് ലഭിക്കാതിരുന്നതിനാലാണ് നടപ്പാക്കല്‍ വൈകിയത്. വൈകിയാണെങ്കിലും പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തന്നെയാണ് ദേശീയ ആരോഗ്യ ദൗത്യം അധികൃതരുടെ തീരുമാനം. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല സ്വാസ്ത്യ കാര്യക്രം (ആര്‍ബിഎസ്‌കെ) പദ്ധതി പ്രകാരമുള്ള ഇളവുകള്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം പദ്ധതിയിലൂടെയാണ് നടപ്പാക്കുന്നത്. 18 വയസ് വരെയുള്ളവരുടെ മരുന്ന്, പരിശോധന, ലാബ് ടെസ്റ്റുകള്‍ എന്നിവയെല്ലാം സൗജന്യമായി ഇതുവഴി ലഭിക്കും.

സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ് പരിശോധനക്ക് സൗകര്യമില്ലെങ്കില്‍ പുറത്ത് നിന്ന് ചെയ്യുമ്ബോള്‍ വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇങ്ങനെ വേണ്ടിവരുന്ന ചെലവുകള്‍ എല്ലാ മാസവും ആശുപത്രികള്‍ ജില്ലാ ഓഫിസുകളില്‍ സമര്‍പ്പിക്കുകയും അവര്‍ തുക ആശുപത്രി വികസന ഫണ്ടിലേക്ക് മാറ്റി നല്‍കുകയും ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!