KOYILANDY DIARY.COM

The Perfect News Portal

തലശ്ശേരിയിൽ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദ്ദിച്ചു

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദ്ദിച്ചു. കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പാറപ്രം സ്വദേശി മഹേഷ്, ഡോക്ടര്‍ അമൃത രാജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഡോ. പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ പരിശോധിച്ചപ്പോള്‍ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോ. അമൃത രാജ് പറഞ്ഞു.
തുടര്‍ന്ന് മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരെ വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!