KOYILANDY DIARY.COM

The Perfect News Portal

വർക്കലയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ചു മരിച്ചു

വർക്കലയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ചു മരിച്ചു. ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരിച്ചത് . സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. വഴിയാത്രക്കാരനായ നാട്ടുകാരനാണ് കുട്ടിയെ റെയിൽവേ ട്രാക്കിൽ കണ്ടത്. അപകടസമയം കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. ട്രെയിനിൽ നിന്ന് വീണാതാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ ആദ്യം ഉണ്ടായിരുന്നത്.

ശേഷം കുട്ടിയെ വളരെ സമയമായി കാണാത്തത് കൊണ്ട് അമ്മ അന്വേഷിച്ച് എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്. അയിരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!