KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി നാരായണൻ മൂസദിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ.
  • മാർച്ച്‌ 23 വ്യാഴാഴ്ച  കാലത്ത് കോടിയേറ്റത്തിനു ശേഷം കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, ഭഗവതി തിറ, ചാമുണ്ടി തിറ, ഗുരുതി, കനലാട്ടം.
  • മാർച്ച്‌ 24 വെള്ളിയാഴ്ച കാലത്ത് ശീവേലി, വൈകുന്നേരം കണ്ടൽ ബ്രദേഴ്സ് ഒരുക്കുന്ന ആഘോഷ വരവ്, സന്ധ്യക്ക് ശ്രീ പടിഞ്ഞാറിടത്ത് നാഗകാളി കാവിലേക്കുള്ള എഴുന്നള്ളത്ത്, താലപ്പൊലിയോട് കൂടിയ മടക്കെഴുന്നള്ളത്ത്. തുടർന്ന് പാലക്കാടൻ മണ്ണിലെ വാദ്യരത്നം താളവാദ്യമേളത്തിലെ രൗദ്ര ഭീമൻ  കല്ലൂർ രാമൻകുട്ടി മാരാരുടെ മേളം. തുടർന്ന് കൗഷിക് നയിക്കുന്ന സൂപ്പർ ഹിറ്റ്‌ ഗാനമേള.
Share news
error: Content is protected !!