KOYILANDY DIARY

The Perfect News Portal

ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ ഗ്രിവന്‍സ് പോര്‍ട്ടല്‍ തയ്യാറായി

ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ ഗ്രിവന്‍സ് പോര്‍ട്ടല്‍ തയ്യാറായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പരാതിയും അത് സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനും, ആ പരാതിയിന്മേല്‍ എടുത്ത നടപടികൾ അറിയാനും ഇതിലൂടെ സാധിക്കും.

പരാതിപ്പെടേണ്ടത് എങ്ങനെ?

  •  ഭക്ഷ്യ സുരക്ഷാവകുപ്പിൻ്റെ  https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • റിപ്പോര്‍ട്ട്, കംപ്ലയിൻ്റ്, മൈ കംപ്ലൈൻ്റ്സ് എന്നീ ഐക്കണുകള്‍ കാണാം.
  • ആദ്യമായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി എടുക്കുക. തുടര്‍ന്ന് പേര്, ഒ.ടി.പി എന്നിവ നല്‍കുമ്പോള്‍ കംപ്ലയിൻ്റ്, രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും.
  • അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിൻ്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം.
  • തുടര്‍ന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡൻ്റിറ്റി വെളിപ്പെടുത്തേണ്ടെങ്കില്‍ നോ ഐക്കണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.

ഹോം പേജിലെ മൈ കംപ്ലൈന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും അറിയാനാകും.

Advertisements