KOYILANDY DIARY.COM

The Perfect News Portal

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടത്തി

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടത്തി. കൊലചെയ്യപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം ഒബിസി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബർ പരിസരത്ത് സംഘടിപ്പിച്ചു.

ബിജെപി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ, ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി, അഡ്വ. എ. വി നിധിൻ, വി.കെ മുകുന്ദൻ, ഒ. മാധവൻ, വൈശാഖ് കെ.കെ, വി.കെ സുധാകരൻ, ജിതേഷ് ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share news