KOYILANDY DIARY

The Perfect News Portal

ഫുട്ബോളിനെ നെഞ്ചേറ്റി കൊരയങ്ങാടും കൊയിലാണ്ടിയും

കൊയിലാണ്ടി: നിരവധി ഫുട് മ്പോൾ താരങ്ങൾക്ക് ജന്മമേകിയ കൊരയങ്ങാട്ടെ ഫുട്ബോൾ പ്രേമികളുടെ ആർപ്പുവിളിയോടെ ലോകകപ്പ് ഫൈനൽ ആഘോഷമാക്കി കൊരയങ്ങാട് നിവാസികളും. കൊരയങ്ങാട് ഫുട്ബോൾ ആരാധകരർ ബിഗ് സ്ക്രീനിൽ ആണ് കളി കണ്ടത് കരിമ്പാപ്പൊയിൽ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കുകയായിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് മെസ്സിയുടെ അവസാനലോകകപ്പിലെ മന്ത്രികകളി കാണാൻ എത്തിയത്.

ഭക്ഷണവും ഒരുക്കിയിരുന്നു. പെനാൽറ്റിയിലൂടെ മെസ്സി ഗോളടിച്ചതോടെ ആവേശം അണപൊട്ടി, ഡിമറിയയിലൂടെവീണ്ടും അർജൻ്റീന ഗോളടിച്ചതോടെ ആവേശം ഇരട്ടിയായി. ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടു ഗോളിൻ്റെ വിജയം അർജൻ്റീനൻ ആരാധകർക്ക് ആത്മവിശ്വാസമേകി എന്നാൽ ഫ്രാൻസ് വർധിത വീര്യത്തോടെ രണ്ടു ഗോളുകളും തിരിച്ചടിച്ച തോടെ അർജൻ്റീനൻ ആരാധകർ നിശബ്ദരായെങ്കിലും കളിയുടെ അവസാനവേളയിൽ ഷൂട്ടൌട്ടിലൂടെ ഫ്രാൻസിനെ കീഴ്പെടുത്തി അർജൻ്റീന ലോകകപ്പിൽ മുത്തമിട്ടു.

കൊയിലാണ്ടി ടൌൺ ഹാളിൽ എ.കെ.ജി സ്പോർട്സ് സെൻ്റർ ഒരുക്കയ ബിഗ് സ്ക്രീനിന് മുമ്പിലേക്ക് ഫുട് ബോൾ ആരാധകരുടെ പ്രവാഹമായിരുന്നു. കൊട്ടുംകുരവയുമായി ഇരു രാജ്യങ്ങളുടെ പതാകയുമേന്തി ആരാധകർ ആനന്ദ നൃത്തമാടുകയായിരുന്നു. കളിയുടെ ഓരോ നിമിഷങ്ങളെയും വലിയ ആരവങ്ങളോടെയാണ് ആരാധകർ എതിരേറ്റത്. ലോക കപ്പ് ആരംഭം മുതലേ ടൌൺഹാളിൽ തയ്യാറാക്കിയ ബിഗ് സ്ക്രീനിൽ വൻ ജനാവലി തടിച്ചുകൂടുന്ന കാഴ്ചയാണ് ഉണ്ടായത്.

Advertisements

ഇതുപോലെ പട്ടണത്തിലെ വിവിധ ഭാഗങ്ങളിലും കൊയിലാണ്ടിയുടെ ഉൾനാടൻ പ്രദേശങ്ങളിലും ഫുടോ ബോൾ കാണാനായി പ്രത്യേകം സജ്ജമാക്കിയ പന്തലുകളിൽ ഓരോ ദിവസവും  ആയിരങ്ങളാണ് ഒത്തുകൂടിയിരുന്നത്. ലോക ഫുട്ബോളിനെ അനശ്വരമാക്കുന്ന ഏറ്റവും ആവേശകരവും മനോഹരവുമായ ഒരു ഫുട്ബോൾ ഫൈനലാണ് ഖത്തറിൽ നടന്നത്. അർജൻ്റീന കപ്പിൽ മുത്തമിടുന്നതുവരെ ലോകമാകെ ശ്വാസം അടക്കിപ്പിടിച്ച് മുൾമുനയിൽ നിർത്തിയ ഈ ഫൈനൽ ഫുട് ബോൾ ഇതിനകം ലോക ചരിത്രത്താളുകളിൽ സ്വർണ്ണ ലിപികളിലായി എഴുതി ചേർക്കപ്പെട്ടു കഴിഞ്ഞു.