KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ പേരാമ്പ്ര മുരിങ്ങോട്ട്താഴെ മനുഷ്യച്ചങ്ങല തീർത്തു

പേരാമ്പ്ര: ലഹരിക്കെതിരെ പേരാമ്പ്രയിൽ പ്രദേശവാസികൾ മനുഷ്യച്ചങ്ങല തീർത്തു. പഞ്ചായത്തിലെ 17-ാം വാർഡിൽ മുരിങ്ങോട്ട്താഴെയാണ് ബഹുജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങലയുമായി രംഗത്തിറങ്ങിയത്. പൊതുപ്രവർത്തകൻ ബാലൻ അടിയോടി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് അദ്ധ്യക്ഷതവഹിച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് ചങ്ങലയിൽ അണിനിരന്നത്. പ്രദേശത്ത് കഴിഞ്ഞ കുറേ കാലങ്ങളായി ലഹരി മാഫിയാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ചാണ് ഇവരുടെ പ്രവർത്തനമെന്നതും നാട്ടുകാർ വലിയ ഗൌരവത്തോടെയാണ് കാണുന്നത്.

Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

ഇതിനെതിരെ അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് പ്രദേശത്ത് സമാധാനം വീണ്ടെടുത്ത് മാഫിയാ സംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നും സമരത്തിൽ ആവശ്യം ഉയർന്നു. വി.കെ. മൊയ്തീൻ, പി.കെ. നാസർ മാസ്റ്റർ, ഇ.എം. ബാബു, പി.പി അബ്ദുറഹിമാൻ, ഷീബ ചന്ദ്രൻ, പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു. എൻ.എം. ബാലകൃഷ്ണൻ സ്വാഗതവും, കെ.എം. അബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!