KOYILANDY DIARY.COM

The Perfect News Portal

ഫോട്ടൊ ഗ്രാഫർ ഗഫൂർ മൂടാടി (50) അന്തരിച്ചു

കൊയിലാണ്ടി: കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ (എ.ജി മൂടാടി) (50) അന്തരിച്ചു. അസുഖ ബാധയേ തുടർന്ന്  ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെയാണു മരണം. മകളുടെ വിവാഹത്തോട്‌ അനുബന്ധിച്ച്‌ ജൂൺ 22 നാണ് കൊയിലാണ്ടിയിൽ എത്തിയത്.

കുവൈത്ത്‌ ഇന്സ്ടിട്യൂട്ട് ഓഫ് സയറ്റിഫിക്‌ റിസർച്ച്‌ സെന്ററിൽ (കിസർ) ഫോട്ടോ ഗ്രാഫർ ആയിരുന്നു അദ്ദേഹം. ദീർഘ കാലമായി മലയാള മനോരമയുടെ കുവൈത്ത്‌ ബ്യൂറോയുടെ ഫോട്ടോ ഗ്രാഫർ കൂടി ആയിരുന്നു.  മൂടാടി സ്വദേശിയായാണ്. പൊയിലിൽ ഇബ്രാഹിമിൻ്റെയും, ആയിഷയുടെയും മകനാണ്. പെരുവെട്ടൂർ മിയാമി മൻസിലാണ് താമസം.

ഭാര്യ: ഫൗസിയ. മക്കൾ: അഥീന പർവീൺ, അഭിന പർവീൺ സഹോദരങ്ങൾ: നൗഫൽ (ഫോട്ടൊഗ്രാഫർ കുവൈത്ത്) ബൾക്കീസ്, തജുന്നീസ, ഗഫൂറിൻ്റെ നിര്യാണത്തിൽ കുവൈത്ത് ഇന്ത്യൻ അംബാസിഡർ സി ബി ജോർജ് അനുശോചനം അനുശോചന സന്ദേശം അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!