KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയം തിരുത്തുക

കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ച്… തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, ക്ഷേമനിധി ഉടൻ നടപ്പിലാക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി NREG വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ സമരം ഉൽഘാടനം ചെയ്തു.

വി. സുന്ദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സി.ടി ബിന്ദു അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രൻ മാസ്റ്റർ, സി. പ്രഭാകരൻ, പി.സി സതീഷ് ചന്ദ്രൻ, സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു. സി.ടി കുഞ്ഞിരാമൻ, പി.ടി നാരായണി, രൂപ എം എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *