KOYILANDY DIARY

The Perfect News Portal

രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം പിടികൂടി ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. സംഭവത്തില്‍ ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും മൂന്നു സ്വര്‍ണ്ണ ഉരുളകള്‍ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പോലീസ് സ്വര്‍ണം പിടികൂടിയത്. രണ്ടു മാസത്തിനിടെ കരിപ്പൂരില്‍ 14 കോടിയുടെ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *