KOYILANDY DIARY

The Perfect News Portal

ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

തൃശൂര്‍: ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആമ്പല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ചെ 5.10നായിരുന്നു അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് പിറകില്‍ നിയന്ത്രണംവിട്ടെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നുവെന്ന് യാത്രകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *