KOYILANDY DIARY

The Perfect News Portal

Vivo Y21T എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍

വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. Vivo Y21T എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും തന്നെയാണ് .15000 രൂപ റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് വിവോയുടെ Y21T എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം .

Vivo Y21T ഫോണുകള്‍

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.58 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1,080×2,408 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ മിഡ് നൈറ്റ് ബ്ലൂ ,Pearl White എന്നി നിറങ്ങളില്‍ വാങ്ങിക്കുവാനും സാധിക്കുന്നു .

Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ octa-core Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 11 ല്‍ തന്നെയാണ് പ്രവര്‍ത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ Vivo Y21T സ്മാര്‍ട്ട് ഫോണുകള്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്

50 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mah ബാറ്ററി ലൈഫില്‍ ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.വില നോക്കുകയാണെങ്കില്‍ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ എത്തിയ മോഡലുകള്‍ക്ക് 16490 രൂപയാണ് വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *