ഇന്ധന വിലയിൽ വീണ്ടും വർധന
കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109.51 രൂപയും ഡീസലിന് 103.15 രൂപയുമായി. കോഴിക്കോട്ട് ഡീസലിന് ലിറ്ററിന് വില 101.46 രൂപയാണ്. പെട്രോളിന് 107.69 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 107.55 രൂപയും ഡീസലിന് ലിറ്ററിന് 101.32 രൂപയുമായി.