KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ആസ്ഥാനമായി മലയോര താലൂക്ക് രൂപവത്‌കരിക്കണം KRDSA കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി: പേരാമ്പ്ര ആസ്ഥാനമായി മലയോര താലൂക്ക് രൂപവത്‌കരിക്കണം: KRDSA കൊയിലാണ്ടി മേഖലാ സമ്മേളനം. കൊയിലാണ്ടി, വടകര താലൂക്കുകളിലെ മലയോര വില്ലേജുകൾ കൂട്ടിച്ചേർത്ത് പേരാമ്പ്ര ആസ്ഥാനമായി മലയോര താലൂക്ക് രൂപവത്‌കരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ജോയൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വി.ജി. ശ്രീജിത്ത് അധ്യക്ഷനായി. അഖിലേഷ്, സി.പി. മണി, അനിൽ ചുക്കോത്ത്, ഡി. രഞ്ജിത്ത്, പി.ജി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.ജി. ശ്രീജിത്ത് (പ്രസിഡണ്ട്), പ്രശാന്ത് ലാൽ (സെക്രട്ടറി), പി. രഞ്ജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *