KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ സ്ഥിതി രൂക്ഷം 9 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണിൽ

ചെങ്ങോട്ടുകാവ്: കോവിഡ് പോസിറ്റീവ് രൂക്ഷമായതിനെ തുടർന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 9 വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിലുൾപ്പെടുത്തി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. വാർഡ് 7 (ചേലിയ ടൗൺ), 8 (ചേലിയ ഈസ്റ്റ്), 9 (ചേലിയ സൗത്ത്) എന്നിവയാണ് പഞ്ചായത്തിൽ ആദ്യം ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാക്കിയത്. വാർഡ് 1 (അരങ്ങാടത്ത്), 3 (മേലൂർ വെസ്റ്റ്), 4 (മേലൂർ ഈസ്റ്റ്), 5 (എളാട്ടേരി നോർത്ത്), 14 (മങ്ങാട്), 17 (മാടാക്കര) എന്നിവയാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പുതുതായി പ്രഖ്യാപിച്ച 6 വാർഡുകൾ ശനിയാഴ്ച രാവിലെയോടെ അടയ്ക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഈ വാർഡുകളിൽ നിന്ന് മറ്റു വാർഡുകളിലേക്കും തിരിച്ചും സഞ്ചരിക്കാൻ പാടില്ല. പഞ്ചായത്തിലെ 6, 12, 15 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിലുമാണ്. പഞ്ചായത്തിൽ പ്രഖ്യാപിച്ച 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ തുടരുകയാണ്. ക്രിറ്റിക്കൽ കണ്ടേയ്മൻറ് സോണിലെ പ്രധാന റോഡുകൾ അടച്ചു. എല്ലായിടത്തും RRT വളണ്ടിയർമാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *