KOYILANDY DIARY

The Perfect News Portal

എൽ.ഡി.എഫ്‌. വികസന സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി കൊയിലാണ്ടി മണ്ഡലം വികസന സെമിനാര്‍ സംഘടിപ്പിച്ചു. എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉൾപ്പെടെ തയ്യാറാക്കുന്നതിന് വേണ്ടിയാണ്വികസന സെമിനാര്‍ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നിന്ന് നിരവധി നിർദ്ദേശങ്ങളാണ് സെമിനാറിലൂടെ ലഭിച്ചിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു.

കൊയിലാണ്ടി ഇ.എം.എസ്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, സിപിഐ മണ്ഡലം സെക്രട്ടറി ഇ.കെ. അജിത്ത്, സി.സത്യ ചന്ദ്രൻ, കെ.ടി.എം. കോയ, ടി. ചന്തു മാസ്റ്റർ, എം.പി. ശിവാനന്ദൻ, കെ.ടി.രാധാകൃഷ്ണൻ, സി. രമേശൻ, കെ.എം. രാജീവൻ, എം.പി. ഷിബു, പി. ഗിരീഷ്‌ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *