KOYILANDY DIARY.COM

The Perfect News Portal

ബിജെപി സംസ്ഥാന ജാഥയ്ക്ക് (വിജയ് യാത്ര) ബുധാനാഴ്ച കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: അഴിമതി മുക്തം പ്രീണന വിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ് എന്ന മുദ്രാവാക്യവുമായി ബി..ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. 24ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ’24ന് കൊയിലാണ്ടിയിൽ എത്തിച്ചേരും. രാവിലെ 10 മണിക്ക് കൊയിലാണ്ടിയിൽ പൊതുസമ്മേളനം ആരംഭിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

മണ്ഡല അതിർത്തിയായ കണയങ്കോട് വെച്ച് യാത്രയെ വാദ്യമേളങ്ങളോടെ സ്വീകരിച്ച് നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെകൊയിലാണ്ടിബസ് സ്റ്റാൻ്റിൽ ഒരുക്കുന്ന സ്വീകരണ വേദിയിലെക്ക് ആനയിക്കും. തുടർന്ന് കെ.സുരേന്ദ്രൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വിജയ യാത്രയുടെ വിജയത്തിനായി കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിച്ചു.

മഹിളാ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു ജാഥകൾ. കൊയിലാണ്ടിയിൽ നടത്തിയ ജാഥയ്ക്ക് കൗൺസിലർ സിന്ധു സുരേഷ്, സി. നിഷ, ഗിരിജാ ഷാജി, പ്രിയ ഒരുവമ്മൽ, കെ.ടി. സതീ ദേവി, സിംന തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ് കിഷ്, ടി.കെ.പത്മനാഭൻ, വായനാരി വിനോദ്, അഡ്വ.വി. സത്യൻ വി.വി.സ്മിതാ ലക്ഷ്മി ടീച്ചർ, കെ.വി. സുരേഷ്, ടി.പി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!