KOYILANDY DIARY

The Perfect News Portal

96 കുപ്പി വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ

വടകര: മാഹിയിൽ നിന്ന‌് ഓട്ടോയിലും സ‌്കൂട്ടറിലും കടത്തുകയായിരുന്നു 96 കുപ്പി വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. ദേശീയപാതയിൽ എക‌്സൈസ‌് സംഘം നടത്തിയ വാഹന പരിശോധനയിലാണ‌് അഴിയൂർ ചെറിയപറമ്പത്ത‌് പ്രകാശൻ (49), ബേപ്പൂർ തുലാത്തിൽ ഷിനോജ‌് (22) എന്നിവരാണ‌് അറസ‌്റ്റ‌ിലായത‌്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ‌്തു. പ്രിവന്റീവ‌് ഓഫീസർമാരായ എൻ കെ വിനോദൻ, കെ പി ജയരാജൻ, സിവിൽ എക‌്സൈസ‌് ഓഫീസർമാരായ രാകേഷ‌് ബാബു, കെ എൻ ജിജു, സി എം സുരേഷ‌്കുമാർ, ടി വിശ്വനാഥൻ, വി സി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ‌് പരിശോധന നടത്തിയത‌്.

 

Leave a Reply

Your email address will not be published. Required fields are marked *