KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിൻ്റെ പരിമിതികള്‍ പരിഹരിക്കാന്‍ മന്ത്രിക്ക് നിവേദനം

സംസ്ഥാന സര്‍ക്കാര്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിൽ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ നിലവിലെ പരിമിതികള്‍ പരിഹരിക്കാന്‍ നിവേദനം നൽകി. സ്റ്റേഡിയത്തില്‍ പരിശീലനവും പ്രമോഷന്‍ മത്സരങ്ങളും സംഘടിപ്പിച്ചു വരുന്ന പരിശീലകരും അക്കാദമി ഭാരവാഹികളുടെയും കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചത്. തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ  പരാതി സ്വീകരിച്ചു. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ സന്നിധ്യത്തില്‍ പരിശോധിക്കുകയും ചെയ്തു.

വളരെ ഗൗരവത്തോടെ കാണുന്നതായും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിനോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ എം ജോതികുമാര്‍, കണ്‍വീനര്‍ എം കെ റഷിദ് പുളിയഞ്ചേരി എന്നിവരാണ് അദാലത്തില്‍ പങ്കെടുത്ത് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *