KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ റെയിൽവെ ട്രാക്കിൽ എട്ട് ബിയർ കുപ്പികൾ കണ്ടെത്തി

കൊയിലാണ്ടി: കോഴിക്കോട് – കൊയിലാണ്ടിയിൽ റെയിൽവെ ട്രാക്കിൽ എട്ട് ബീയർ കുപ്പികൾ പൊട്ടിച്ചിതറിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ റെയിൽവെ പോലീസ് അന്വേഷണം ആരംഭിച്ചു. 8 കുപ്പികൾ വെച്ചതിൽ നാല് ബിയർ കുപ്പികൾ പൊട്ടിയിട്ടുണ്ട്. മാവേലി എക്സ്പ്രസ് കടന്നു പോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടെന്നാണ് ആർ.പി.എഫിന് കിട്ടിയിരിക്കുന്ന വിവരം. ട്രാക്കിൽ പരിശോധന തുടരുന്നു. പാളത്തിന് മുകളിൽ ഇരു ഭാഗവും കല്ല് വെച്ച് അതിനിടയിൽ കുപ്പികൾ നിരത്തിയതാവാനാണ് സാധ്യത.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന് പിൻവശം ഗേൾസ് സ്കൂളിന് സമീപമുള്ള പെട്രോൾ പമ്പിനടുത്തുള്ള ട്രാക്കിലാണ് ബീയർ കുപ്പി കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമം റെയിൽവെ പോലീസ് (RPF) ആരംഭിച്ചിരിക്കുയാണ്. പ്രദേശത്തുള്ള പല വീടുകളിൽ നിന്നും പോലീസ് അന്വേഷണം നടത്തിയതായാണ് വിവരം കിട്ടിയിട്ടുള്ളത്. പ്രതികളെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം ആഭ്യർത്ഥിച്ചിട്ടുണ്ട്. പ്രദേശത്തുള്ള സി.സി.ടി.വി.കളും പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *