KOYILANDY DIARY

The Perfect News Portal

കേരള മദ്യനിരോധന സംസ്ഥാന ജാഥ

കൊയിലാണ്ടി: മദ്യനിരോധനം നടപ്പാകണമെങ്കിൽ- അത് രാഷ്ട്രീയ കക്ഷികളുടെ അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് പയ്യോളി മുൻസിപ്പൽ ചെയർമേൻ വടക്കെയിൽ ഷെഫീഖ് പറഞ്ഞു. ഫെബ്രു.12 മുതൽ ജില്ലയിൽ പര്യടനം നടത്തുന്ന കേരളമദ്യനിരോധന സംസ്ഥാനജാഥയുടെ  പ്രചാരണാർത്ഥം കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം പയ്യോളി ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇയ്യച്ചേരി  കുഞ്ഞികൃഷ്ണൻ, വി.കെ.ദാമോദരൻ, ടി.കെ. കണ്ണൻ, മൂലയിൽ രവീന്ദ്രൻ പ്രസംഗിച്ചു. വേലായുധൻ കീഴരിയൂർ ആദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *