സുരക്ഷ പാലിയേറ്റീവ് യൂണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പന്തലായനി എ.കെജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സുരക്ഷ പാലിയേറ്റീവ് യൂണിറ്റ് കൺവൻഷൻ ചേർന്നു. മുൻ നഗരസഭ കൌൺസിലർ പികെ രാമദാസൻ യോഗം ഉദ്ഘാടനം ചെയ്തു. ടി കെ സത്യൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭ കൌൺസിലർ ഷനിത്ത് മുഖ്യാതിഥിയായി. കെ.പി പത്മരാജ്, ഷജിത, ലൈബ്രറി സെക്രട്ടറി വീരമണികണ്ഠൻ മാസ്റ്റർ, ഡോ. അഷിത, സന്ദീപ് കോവിലേടത്ത് എന്നിവർ സംസാരിച്ചു.
.

.
ടി.കെ സത്യൻ (പ്രസിഡണ്ട്), ഷാജു. എംവി (വൈസ് പ്രസിഡണ്ട്). ശിവദാസൻ. പി.കെ. (സെക്രട്ടറി), ഗോപാലകൃഷ്ണൻ കുറ്റാനി (ജോ. സെക്രട്ടറി), സന്തോഷ് കവണംകോട്ട് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ എക്സിക്യൂറ്റീവ് കമ്മിറ്റി രൂപീകരിച്ചു. പാലിയേററീവ് പ്രവർത്തനം കൂടുതൽ വിപുലമായി സംഘടിപ്പിക്കാൽ കൺവൻഷൻ തീരുമാനിച്ചു.



