KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം പ്രഖ്യാപനം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കെ ദാസൻ എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ മുഖ്യാതിഥിയായി.

വാർഡ് കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ വിശിഷ്ടാതിഥിയായി. പി.ടി.എ. പ്രസിഡണ്ട്. അഡ്വ.പി. പ്രശാന്ത്, കൊയിലാണ്ടി എ.ഇ. ഒ. പി. പി. സുധ, പന്തലായനി ബി.പി.ഒ. രാജീവൻ വളപ്പിൽ കുനി, ഹെഡ്മിസ്ട്രസ് എം.ഉഷാകുമാരി, വിഎച്ച്.എസ്.ഇ. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, ഹെയർസെക്കണ്ടറി പ്രിൻസിപ്പൽ ഇൻചാർജ് മുഹമ്മദ് ഹാഷിം, സീനിയർ അസി.എം.ഊർമ്മിള, സ്റ്റാഫ് സെക്രട്ടറി.എൻ കെ.വിജയൻ, വി.സുചീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *