KOYILANDY DIARY

The Perfect News Portal

കേളപ്പജിയുടെ ദർശനങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറ തയ്യാറാവണം കെ. ലോഹ്യ

കൊയിലാണ്ടി: കേളപ്പജിയുടെ ദർശനങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറ തയ്യാറാവണം കെ. ലോഹ്യ സ്വാതന്ത്രസമര ചരിത്രത്തിലെ കേരളത്തിൻ്റെ മുഖമായിരുന്ന കേളപ്പജിയുടെ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പുതുതലമുറ തയ്യാറാവണമെന്ന് ജനതാദൾ- എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു, കേളപ്പജിദിനത്തോടനുബന്ധിച്ച് ജനതാദൾ-എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് മുന്നിലെ കേളപ്പജി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. 

കേരള ഗാന്ധിയെന്നറിയപ്പെടുന്ന കെ. കേളപ്പനെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന് വഴിയൊരുക്കും വിധം പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും ലോഹ്യ അഭിപ്രായപ്പെട്ടു. സുരേഷ് മേലേപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി റഷീദ് മുയിപ്പോത്ത്, ഷാജി കൊയിലാണ്ടി, അരുൺ നമ്പ്യാട്ടിൽ, ഹരിദേവ് എസ്.വി. പ്രസംഗിച്ചു. കേളപ്പജി ദിനാചരണത്തിൻ്റ ഭാഗമായി ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ കേളപ്പജി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *