KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 4, 7, 8, 13 വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പെരുങ്കുനി 4-ാം വാർഡിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇന്ന് നടത്തിയ 13 ആൻ്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 7ൽ പുളിയഞ്ചേരിയിൽ ഒരാൾക്കുംമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

വാർഡ് 8 കളത്തിൻ കടവിൽ 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇന്നലെ 6 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പർക്കമുണ്ടായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നവർക്കാണ് രോഗം ഉണ്ടായത്.

പെരുവട്ടൂർ 13-ാം വാർഡിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ ഭാര്യക്കും മകനുമാണ് രോഗം ഉണ്ടായത്. കൂടുതൽ ആളുകൾക്ക് സമ്പർക്കമില്ലെന്നാണ് അറിയുന്നത്.

Advertisements

ഇന്ന് കൊയിലാണ്ടി താലൂക്കാശുപത്രിൽ 100ൽ കൂടുതൽ ആളുകൾക്ക് പി.സി.ആർ. ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിൻ്റെ റിസൽട്ട് രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്നാണ് ആരോഗ്യ വിഭാഗത്തിൽ നിന്ന് കിട്ടിയ വിവരം. നഗരസഭയിലെ കൊടക്കാട്ടുംമുറി ഭാഗത്തുള്ള 3, 4 വാർഡുകളിലെ പ്രൈമറി കോണ്ടാക്ടിലുള്ള നിരവധി ആളുകൾ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം ഇവിടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്കയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പ്രദേശത്ത് ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാക്കി മാറ്റേണ്ടിവരുമെന്നാണ് അറിയുന്നത്. ഇപ്പോൾ പൂർണ്ണമായും പോലീസ് നിരീക്ഷണത്തിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *