KOYILANDY DIARY

The Perfect News Portal

തീരദേശ റോഡ് കൊയിലാണ്ടിയിൽ 4 റോഡുകൾക്ക് 1 കോടി 52 ലക്ഷം അനുവദിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടിയിലെ 4 റോഡുകൾക്കായി 1.52 കോടി രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. 

റോഡുകളുടെ പുനരുദ്ധാരണത്തിനായി എസ്റ്റിമേറ്റ് സഹിതം നൽകിയ പ്രോപ്പോസലുകൾക്കാണ് ഇപ്പോൾ ആദ്യഘട്ട ഭരണാനുമതിയായത്.

ചേമഞ്ചേരി ചീനച്ചേരി കണ്ണങ്കണ്ടി കാപ്പാട് റോഡ്‌ – 56 ലക്ഷം, ചെങ്ങോട്ടുകാവ്  അരങ്ങാടത്ത് ടൗൺ – പൊയിൽക്കാവ് റോഡ് – 26 ലക്ഷം, മൂടാടി കടലൂർ ലൈറ്റ് ഹൗസ് റോഡ് -55 ലക്ഷം, നടേരി എടക്കോട് മുക്ക് – ആശാരിക്കൽ മുക്ക് ഇളമ്പിലാട്ട് താഴെ റോഡ് – 15 ലക്ഷം  എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.  സാങ്കേതികാനുമതി ലഭ്യമാക്കി വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *