KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ABVP മാർച്ചിൽ പോലീസിനു നേരെ അക്രമം: 4 പോലീസുകാർക്കും 3 പ്രവർത്തകർക്കും പരുക്ക്

കൊയിലാണ്ടി: മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി. കൊയിലാണ്ടി നഗർ സമിതി താലൂക്ക് ഓഫീസ് മാർച്ചിൽ സംഘർഷം, നാല്. പോലീസുകാർക്കും മൂന്ന് എ.ബി.വി.പി.പ്രവർത്തകർക്കും. 4 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ എ.ബി.വി.പി.ജില്ലാ പ്രസിഡണ്ട് അമൽ മനോജ്, ആകാശ്, പ്രണവ് തുടങ്ങിയവർക്കു, പോലീസ് സി.ഐ. കെ.സി. സുഭാഷ് ബാബു, എ.എസ്.ഐ, സതീഷ്, സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ, എൻ .എം.സുനിൽ തുടങ്ങിയവർക്കുമാണ് പരുക്കേറ്റത്, ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്ന് ഉച്ചയ്ക്ക്’ 12 മണിയോടെയാണ് 40 ഓളം വരുന്ന എ.ബി.വി.പി.പ്രവർത്തകർ മാർച്ചുമായി എത്തിയത്. ഡി.വൈ.എസ്.പി. പ്രിൻസ് എബ്രഹാം, എ.എസ്.പി.രാജ് പ്രസാദ്, കൊയിലാണ്ടി സി.ഐ. കെ.സി. സുബാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നു. മാർച്ചിൻ്റെ തുടക്കത്തിൽ തന്നെ പ്രവർ പോലീസ് വലയം ഭേദിച്ച് കടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. തുടർന്ന് ജില്ലാ പ്രസിഡണ്ട് അമൽ മനോജ് മാർച്ച് ഉൽഘാടനം ചെയ്തു.

വീണ്ടും പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഉന്തിലും തള്ളിലും, കലാശിച്ചു. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും നടത്തിയത് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പിന്നോട്ടു മാറ്റിയ പോലീസിനു നേരെ കല്ലേറുണ്ടായി. പോലീസ് ലാത്തിവീശി പ്രവർത്തകരെ വിരട്ടി. ഇതിനിടയിൽ കൊടികെട്ടിയ കമ്പും കല്ലുമെടുത്ത് പോലീസിനെ കല്ലെറിഞ്ഞു. തുടർന്നു ദേശീയ പാത ഉപരോധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. സംഭവത്തിൽ, അർജുൻ, അതുൽ,  പ്രണവ്, തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. അൽപ്പ സമയത്തിനകം കോടതിയിൽ ഹാജരാക്കുമെന്ന് അറിയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *