KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ഡി.സി.സി. അധ്യക്ഷനായി യു. രാജീവൻ മാസ്റ്റർ സ്ഥാനമേറ്റു

കോഴിക്കോട് ഡി.സി.സി. അധ്യക്ഷനായി യു. രാജീവൻ മാസ്റ്റർ സ്ഥാനമേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഡി.സി.സി. ഓഫീസിൽ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് നടന്നത്. കോൺഗ്രസ് നേതാക്കൾക്കൊപ്പം ഓഫീസിലെത്തിയ രാജീവൻ മാസ്റ്ററെ സേവാദൾ വളണ്ടിയർമാർ ആഭിവാദ്യം ചെയ്തു. തുടർന്ന് പതാകയുയർത്തി.

രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൻ്റെ അധ്യക്ഷൻ കൂടിയായ സ്ഥാനമൊഴി ഞ്ഞ പ്രസിഡൻ്റ് അഡ്വ. ടി. സിദ്ദിഖ് മിനുട്സ് കൈമാറി. വിവിധ നേതാക്കൾ ആശംസകൾ നേർന്നു. വിവിധ പോഷക സംഘടകളുപ്പെടെയുള്ളവർ ഹാരവും ഷാളും അണിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ പരിപാടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *