KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ് പോസിറ്റീവ്

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 11, 19, 25, 33 വാർഡുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 11-ാം വർഡിൽ കുന്ന്യോറമലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച യുവാവിൻ്റെ ഭാര്യക്കും മകനും തൊട്ടടുത്ത വീച്ചിലെ ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിൻ്റെ സമ്പർക്ക പട്ടികയിലുള്ള 21 പേർക്കാണ് ഇന്ന് തിരുവങ്ങൂരിൽ വെച്ച് ആൻ്റിജൻ ടെസ്റ്റ് നടത്തിയത്. അതിലാണ് 3 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

19-ാം വാർഡിലെ മുത്താമ്പി അണേല ഭാഗത്ത് ഒരാൾക്കാണ് താലൂക്കാശുപത്രിയിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ആയുർവേദ ആശുപത്രിൽ ജോലിചെയ്യുന്ന ഇയാൾ സമ്പർക്കമുണ്ടായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആൻ്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരാകരിച്ചത്.

25-ാം വാർഡിൽ കുറുവങ്ങാട് അണേല റോഡിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ കാസർഗോഡ് ബീവറേജസിൽ ജോലി ചെയ്യുന്നതിനിടെ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട് 5 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടിലുള്ളവരും ഇയാളുടെ കാക്കൂരിലുള്ള ഭാര്യവീട്ടുകാരും സമ്പർക്കപ്പട്ടികയിലുള്ളത്കൊണ്ട് നിരീക്ഷണത്തിലായിരിക്കുകയാണ്.

Advertisements

കൊയിലാണ്ടി ടൌണിൻ്റെ തെക്ക് ഭാഗം സുരേഷ് റോഡിൽ 50 വയസ്സുകാരനാണ് രോഗം കണ്ടെത്തിയത്. ഇയാൾക്ക് ബീച്ച് റോഡിൽ ഇൻഡസ്ട്രിയൽ ജോലിയാണ്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിൽ നിന്ന് പത്തോളം പേർക്ക് സമ്പർക്കമുണ്ടായതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *